ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

Sunday 03 August 2025 3:47 AM IST

ആറ്റിങ്ങൽ: ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു,​ ആളപായമില്ല. വലിയകുന്ന് ഭാഗത്ത് നിന്ന് മാമത്തേക്ക് പോവുകയായിരുന്ന മാരുതി കാറാണ് ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. കാറിലുണ്ടായിരുന്ന വലിയകുന്ന് റോളണ്ടിൽ റോമിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. കാറിന്റെ മുൻഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് വഴിയാത്രക്കാരാണ് വിവരമറിയിച്ചത്. തുടർന്ന് കാറിലുണ്ടായിരുന്ന റോമിയും മാതാവ് ഇന്ദിരയും പുറത്തിറങ്ങിയ ഉടനെ വാഹനം കത്തുകയായിരുന്നു. ആറ്റിങ്ങൽ നിന്ന് ഫയർഫോഴ്സെത്തായാണ് തീകെടുത്തിയത്. പെട്രോൾ ലീക്കായതാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റോമിയുടെ ആധാർ കാർഡ് ബാങ്ക് എ.ടി.എം കാർഡുകൾ മൊബൈൽ ഫോൺ എന്നിവയും കത്തി നശിച്ചു.