പ്രതിമ പുതുക്കി നിർമ്മിക്കും
Sunday 10 August 2025 12:00 AM IST
ഗുരുവായൂർ: ഗുരുവായൂർ തെക്കേ നടയിലുള്ള ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമ പുതുക്കി നിർമ്മിക്കും. ദേവസ്വം ഭരണസമിതിയാണ് പ്രതിമ പുതുക്കി നിർമ്മിക്കാൻ തീരുമാനിച്ചത്. ശിൽപ്പി എളവള്ളി നന്ദന്റെ നേതൃത്വത്തിലാണ് നിർമ്മാണം. ഗുരുവായൂർ പത്മനാഭന്റെ പ്രതിമ നിർമ്മിച്ചതും എളവള്ളി നന്ദനായിരുന്നു. 2022ൽ കേശവന്റെ പ്രതിമ പുതുക്കി നിർമ്മിച്ചിരുന്നു. എന്നാൽ നിർമ്മാണം കഴിഞ്ഞപ്പോൾ ഗുരുവായൂർ കേശവന്റെ രൂപസാദൃശ്യങ്ങൾ ഇല്ലാതായെന്ന പരാതിയും ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പ്രതിമ പുനർനിർമ്മാണം നടത്താൻ തീരുമാനിച്ചത്. നിലവിലെ പ്രതിമ പൂർണമായി പൊളിക്കാതെ മാറ്റങ്ങൾ വരുത്തിയാണ് പുനർനിർമ്മാണം. നിർമ്മാണം ഉടൻ ആരംഭിച്ച് നവംബർ 30ന് ദശമി വിളക്കിന് ഗജരാജൻ കേശവൻ അനുസ്മരണത്തിനു മുൻപായി പൂർത്തിയാക്കും.