ലൈംഗികാതിക്രമം; പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം
ബംഗളൂരു: വീട്ടുജോലിക്കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ജെ.ഡി.എസ് മുൻ എം.പി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവും പത്ത് ലക്ഷം രൂപ പിഴയും. ബംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് വിധി. ഏഴര ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. പ്രജ്വലിന്റേത് അതീവ ഗുരുതരമായ കുറ്റമെന്ന് നിരീക്ഷിച്ച കോടതി, ശിക്ഷയിൽ ഇളവ് നൽകണമെന്ന പ്രജ്വലിന്റെ ആവശ്യം തള്ളി.ലൈംഗികാതിക്രമം, തെളിവ് നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയിൽ പ്രജ്വൽ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ഫാം ഹൗസിൽ ജോലിക്കാരിയായിരുന്ന 48കാരി നൽകിയ പരാതിയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസാണിത്.ഇതുകൂടാതെ മറ്റ് മൂന്ന് കേസുകൾ കൂടി പ്രജ്വലിന്റെ പേരിലുണ്ട്.