പ്രതിഷേധദിനം

Sunday 03 August 2025 8:31 AM IST

ചേർത്തല: കൊല്ലം തേവലക്കരയിൽ സ്‌കൂൾ വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ വളരെ മുമ്പേ തന്നെ മെഡിക്കൽ അവധിയിലായിരുന്ന ഓവർസിയർ ബിജുവിനെ അന്യായമായി സസ്‌പെന്റ് ചെയ്തതിനെതിരെ കേരള ഇലക്ട്രിസ്റ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) പ്രതിഷേധദിനം ആചരിച്ചു. സംസ്ഥാന വ്യാപകമായി കെ.എസ്.ഇ.ബി ഡിവിഷൻ ഓഫീസുകൾക്ക് മുമ്പിൽ നടന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ചേർത്തല ഡിവിഷൻ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.ഡി ശങ്കർ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് കമ്മിറ്റി അംഗവും ഡിവിഷൻ പ്രസിഡന്റുമായ ഡി.സുമേഷ് കുമാർ അദ്ധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജോൺ ബോസ്‌കോ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.ചേർത്തല ഡിവിഷൻ സെക്രട്ടറി വി.കെ.വിശ്വനാഥൻ സ്വാഗതവും ട്രഷറർ ബി.മധുകുമാർ നന്ദിയും പറഞ്ഞു.