ആയുർവേദ മെഡിക്കൽ ക്യാമ്പ്

Sunday 03 August 2025 8:34 AM IST

ചേർത്തല: വാരനാട് സർവീസ് സഹകരണ ബാങ്കിന്റെയും തണ്ണീർമുക്കം ഗവ.ആയുർവേദ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.ഹെഡ് ഓഫീസ് അങ്കണത്തിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശശികല അദ്ധ്യക്ഷത വഹിച്ചു.ഔഷധക്കഞ്ഞി മരുന്ന് പാക്കറ്റ് വിതരണം നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് എ.കെ.പ്രസന്നൻ,എ.എസ്.സാബു, ഡോ.ആർ.അരുൺ ജ്യോതി,ഡോ.സത്യപ്രസാദ്,കെ.ജി.ഷാജി,ദീപ്തി ദിമിത്രാേവ് എന്നിവർ സംസാരിച്ചു.