അന്താരാഷ്ട്ര സമ്മേളനം
Sunday 03 August 2025 8:38 AM IST
ആലപ്പുഴ: സെന്റ് ജോസഫ്സ് വനിതകോളേജിലെ ഇംഗ്ലീഷ് വിഭാഗം ആൾട്ടർനേറ്റീവ് ക്വാളിറ്റി അഷ്വറൻസ് സെല്ലും റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെല്ലുമായി ചേർന്നുള്ള അന്താരാഷ്ട്ര സമ്മേളനം തിങ്കളാഴ്ച തുടങ്ങും. രാവിലെ 10.30ന് യു.കെയിലെ ഡി മോണ്ട്ഫോർട്ട് യൂണിവേഴ്സിറ്റി സോഷ്യൽ സയൻസ് റിസർച്ച് ആൻഡ് ഇന്നവേഷൻ ഇൻസ്റ്റ്യിട്ടൂട്ട് ഡയറക്ടറും മെന്റൽ ഹെൽത്ത് വിഭാഗം പ്രൊഫസറുമായ രഘുരാഘവൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് യുവതലമുറയുടെ മാനസികപ്രശ്നങ്ങളെക്കുറിച്ചുള്ള സംവാദം നടക്കും. ചൊവ്വാഴ്ച കവിയത്രി ഡോ.റോസ ജുജു എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. ബിരുദ ഗവേഷണ വിദ്യാർഥികൾ, സ്വാതന്ത്ര ഗവേഷകർ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് അദ്ധ്യാപകരായ അഞ്ജലി ജോർജ്, സിസ്റ്റർ ലിജി ജോസ്, മഞ്ജു തോമസ്, നിമിഷ ഫ്രാൻസിസ് എന്നിവർ അറിയിച്ചു.