രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Sunday 03 August 2025 12:09 AM IST

അമ്പലപ്പുഴ: കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്ഹസൻ എം. പൈങ്ങാമഠം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ. പി. സി. സി മാസ്റ്റർ ട്രെയ്നി ആദിത്യൻ സാനു അമ്പലപ്പുഴ ക്യാമ്പിന് നേതൃത്വം നല്കി. പി.വി.മോഹൻ,പി. ഉണ്ണിക്കൃഷ്ണൻ, ഷിഹാബ് പോളക്കുളം, അൻസർ മൂലയിൽ, വിഷ്ണുപ്രസാദ്, ഗീത മോഹൻദാസ്, സമീർ പാലമൂട്, എസ്. ഗോപകുമാർ, ശ്രീജ സന്തോഷ്,ജി. രാധാകൃഷ്ണൻ, ഉണ്ണി, സതീശൻ, സോമൻ എന്നിവർ പ്രസംഗിച്ചു.