വെള്ളത്തിൽ നിന്ന് പ്രതിഷേധം നാളെ

Sunday 03 August 2025 12:11 AM IST

കുട്ടനാട് വെള്ളപ്പൊക്കത്തിൽ നിന്ന് കുട്ടനാടിനെ രക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ 10 മുതൽ ആലപ്പുഴ കളക്ട്രേറ്റ് പടിക്കൽ അതിജീവനം വിശാല കുട്ടനാട് സംരക്ഷണ ഏകോപന സമിതി ചെയർമാൻ ബി.കെ.വിനോദിന്റെ നേതൃത്വത്തിൽ വെള്ളത്തിൽ നിന്നുകൊണ്ട് കൂട്ട ഉപവാസ സമരം നടത്തും സി. ആർ.നീലകണ്ഠൻ സമരം ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി അഡ്വ എസ്. സുദർശനകുമാർ, ജനറൽ സെക്രട്ടറി പി.ആ. സതീശൻ, വൈസ് ചെയർമാന്മാരായ അലക്സ് മാത്യു, സോണിച്ചൻ പുളിങ്കുന്ന്, ജോൺ സി.ടിറ്റോ, ബാബു വടക്കേടം തുടങ്ങിയവർ നേതൃത്വം വഹിക്കും