കോളേജ് അദ്ധ്യാപകർ പ്രതിഷേധിച്ചു

Sunday 03 August 2025 12:14 AM IST

അമ്പലപ്പുഴ: ചാൻസിലർ കൂടിയായ ഗവർണറുടേയും സംഘപരിവാറിന്റെയും നീക്കത്തിനെതിരെ അസോസിയേഷൻ ഒഫ് കേരള ഗവ. കോളേജ് ടീച്ചേഴ്സ് (എ. കെ. ജി. സി. ടി) സംഘടിപ്പിച്ച ജില്ലാ തല പ്രതിഷേധം എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ഗവ. കോളേജിന് സമീപം സംഘടിപ്പിച്ച പ്രതിഷേധ സദസിൽ എ. കെ. ജി. സി. ടി ജില്ലാ പ്രസിഡന്റ്‌ എം .ഹയറുന്നിസ അദ്ധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. വിനു ഭാസ്കർ, സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ. രഞ്ജിത് മോഹൻ, ജില്ലാ സെക്രട്ടറി ഡോ. എൻ. ജെ. അഗസ്റ്റിൻ, ജോയിന്റ് സെക്രട്ടറി ഡോ. ജി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.