മുഹമ്മയിൽ പ്രതിഷേധ ജ്വാല

Sunday 03 August 2025 12:15 AM IST

മുഹമ്മ: കന്യാസ്ത്രികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുഹമ്മ സെന്റ് ജോർജ് ഫൊറോനായുടെ നേതൃത്വത്തിൽ മുഹമ്മ ജംഗഷനിൽ പ്രതിഷേധ ജ്വാല നടത്തി. ഫൊറോനാ വികാരി ഫാ. ആന്റണി കാട്ടുപാറ ഉദ്ഘാടനം ചെയ്തു. രോഗി പരിചരണത്തിൽ വ്യാപൃതരായ കന്യാസ്ത്രികളെ അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയാണെന്ന് അദ്ദേഹം പറഞ്ഞു. കാർമ്മൽ ആശ്രമ പ്രിയോർ ഫാ.പോൾ തുണ്ടു പറമ്പിൽ, കെ.ഇ. കാർമ്മൽ സ്കൂൾ പ്രിൻസിപ്പാൾ ഫാ. സാംജി വടക്കേടം, ബ്രദർ ഐസക്, ടി.ജി. പോൾ താന്നിക്കൽ, വർഗീസ് നടുച്ചിറ, ബേബി വട്ടക്കര, രാജുമോൻ കരിപ്പുറത്ത് എന്നിവർ സംസാരിച്ചു.