ട്രെയിനിൽ കഞ്ചാവ് കടത്തിയ റെയിൽവേ ഉദ്യോഗസ്ഥൻ പിടിയിൽ
Sunday 03 August 2025 1:13 AM IST
തിരുവനന്തപുരം: ട്രെയിനിൽ കഞ്ചാവ് കടത്തിയ റെയിൽവേ ഉദ്യോഗസ്ഥനും സഹായിയും റെയിൽവേ പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ആന്ധ്രയിൽ നിന്നുള്ള വിവേക് എക്സ്‌പ്രസിൽ കഞ്ചാവെത്തിച്ച അസാം സ്വദേശിയായ റെയിൽവേ ഉദ്യോഗസ്ഥൻ സൗരവ് പുകാൻ(29),സഹായി ബിനോദ്കുമാർ ചൗഹാൻ(30) എന്നിവരാണ് പിടിയിലായത്. ഒന്നരക്കിലോ കഞ്ചാവാണ് ഇവർ തിരുവനന്തപുരത്തെത്തിച്ച് വിൽക്കാൻ ശ്രമിച്ചത്. സംശയം തോന്നിയ എസ്.ഐ ബിജു.ടി.ഡി,സി.പി.ഒമാരായ സരിൻ സെബാസ്റ്റ്യൻ,സുരേഷ്, എസ്.ഐ ഷിബി,വിപിൻദാസ് എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്തു.