കർഷകരെ ആദരിക്കും
Sunday 03 August 2025 12:21 AM IST
മാവേലിക്കര: കർഷക ദിനത്തോട് അനുബന്ധിച്ച് മാവേലിക്കര നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കർഷക ദിനാഘോഷ പരിപാടിയിൽ നഗരസഭ പരിധിയിലെ മികച്ച കർഷകരെ ആദരിക്കും. മികച്ച ജൈവ കർഷകൻ, കർഷക, മികച്ച വനിതാ കർഷക, മികച്ച വിദ്യാർത്ഥി കർഷകൻ, കർഷക, മുതിർന്ന കർഷകൻ, കർഷക, മികച്ച എസ്.സി, എസ്.റ്റി കർഷകൻ, കർഷക എന്നീ വിഭാഗങ്ങളിൽപ്പെട്ടവർ 6ന് മുമ്പായി വെള്ളപ്പേപ്പറിൽ തങ്ങളുടെ കൃഷിവിവരങ്ങൾ അടങ്ങിയ അപേക്ഷ വസ്തുവിന്റെ തൻവർഷത്തെ കരം തീർത്ത രസീതിന്റെ പകർപ്പുമായി കൃഷിഭവനിൽ നൽകണം.