സ്പീഡ് പോസ്റ്റിന് ചാർജ്ജ് കുറയ്ക്കണം
Sunday 03 August 2025 1:24 AM IST
കോട്ടയം: രജിസ്റ്റേർഡ് പോസ്റ്റ് നിർത്തലാക്കുന്നതിനൊപ്പം സ്പീഡ് പോസ്റ്റിനുള്ള നിരക്ക് കുറയ്ക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു
രജിസ്റ്റേർഡ് പോസ്റ്റിന് 26 രൂപയും,സ്പീഡ് പോസ്റ്റിന് 42 രൂപയുമാണ് നിരക്ക്. .സെപ്റ്റമ്പർ ഒന്നു മുതൽ രജിസ്റ്റർഡ് പോസ്റ്റ് നിർത്തലാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.
ചിലവു കുറയക്കാനാണ് രജിസ്റ്റേർഡ് പോസ്റ്റു നിർത്തലാക്കുന്നതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ ഈ സംവിധാനം ഉപയോഗിക്കുന്ന ജനങ്ങളുടെ ചിലവും കുറയ്ക്കാൻ സ്പീഡ് പോസ്റ്റ് നിരക്ക് കുറക്കണമെന്ന നിർദ്ദേശം സ്വീകരിക്കണമെന്ന് തോമസ് കേന്ദ്രത്തോടഭ്യർത്ഥിച്ചു.