കുടുംബസംഗമം ഇന്ന്
Sunday 03 August 2025 1:25 AM IST
കോട്ടയം: ടി.ബി റോഡ് മർച്ചന്റസ് വെൽഫെയർ അസോസിയേഷന്റെ കുടുംബസംഗമം ഇന്ന് വൈകുന്നേരം 5ന് അർക്കേഡിയ ഇന്റർനാഷണലിൽ നടക്കും. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കെ.ടി തോമസ്, പി.എം മുഹമ്മദ്, ഇ.കെ മുഹമ്മദ് ലത്തീഫ് എന്നിവരെ ആദരിക്കും. 35 വർഷത്തിന് മുകളിലുള്ള വ്യാപാരികളെയും പുതിയ സംരംഭകരെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആദരിക്കും. മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ വിദ്യാഭ്യാസഅവാർഡ് വിതരണം ചെയ്യും. മുനിസിപ്പൽ വൈസ് ചെയർമാൻ ബി.ഗോപകുമാർ ലഹരിവിരുദ്ധ സന്ദേശവും ചാരിറ്റി ഫണ്ട് വിതരണവും നിർവഹിക്കും. എ.കെ.എൻ പണിക്കർ, താഹാ മൗലവി, ഫാ.മോഹൻ ജോസഫ്, സുരേഷ് പരമേശ്വരൻ, കെ.പി നൗഷാദ്, അബ്ദുൾ സലീം, എൻ.ജയചന്ദ്രൻ, ജയമോൾ ജോസഫ്, കെ.ശങ്കരൻ എന്നിവർ പങ്കെടുക്കും. പി.ബി ഗിരീഷ് സ്വാഗതവും കെ.ജി സദാശിവൻ നന്ദിയും പറയും.