റഷ്യയിൽ വീണ്ടും ഭൂചലനം
Sunday 03 August 2025 7:12 AM IST
മോസ്കോ: റഷ്യയിലെ കുറിൽ ഐലൻഡ്സിന് കിഴക്ക് റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 11.50ന് ഭൗമോപരിതലത്തിൽ നിന്ന് 32 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം. ആളപായമോ നാശനഷ്ടമോ ഇല്ല. കഴിഞ്ഞ ബുധനാഴ്ച റഷ്യയുടെ വിദൂര കിഴക്കൻ മേഖലയിലെ കാംചറ്റ്‌ക ഉപദ്വീപിന് സമീപം കടലിനടിയിൽ ഭൂകമ്പമുണ്ടായത് റഷ്യ, ജപ്പാൻ, യു.എസ് തീരങ്ങളിൽ സുനാമിത്തിരകൾ ആഞ്ഞടിക്കാൻ ഇടയാക്കിയിരുന്നു.