സ്വാഗതസംഘം രൂപീകരിച്ചു

Monday 04 August 2025 12:22 AM IST

കുറിച്ചി : അയ്യങ്കാളിയുടെ 162-ാമത് ജന്മദിന മഹോത്സവം 28 മുതൽ സെപ്തംബർ 6 വരെ സമുദായ സംഘടനകളുടെ ആഭിമുഖ്യത്തിൽ സചിവോത്തമപുരം കളപ്പുരയ്ക്കൽ ആർക്കേഡിൽ നടക്കും. ഇതോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരിച്ചു. പ്രസിഡന്റ് സി.എം ഷാജി അദ്ധ്യക്ഷത വഹിച്ചു. കലാമത്സരങ്ങൾ, വിദ്യാഭ്യാസ അവാർഡ് വിതരണം, കലാകാരന്മാരെ ആദരിക്കൽ, ജന്മദിന സമ്മേളനങ്ങൾ സാംസ്‌കാരിക ഘോഷയാത്ര, വിവിധ കലാപരിപാടികൾ, നാടകം എന്നിവ നടക്കും. രക്ഷാധികാരികളായി സി.പി ജയമോൻ, സി.എം ഷാജി, ചെയർമാനായി പി.പി വിജയൻ, ജനറൽ കൺവീനറായി സി.കെ ബിജുക്കുട്ടൻ തുടങ്ങി 51 അംഗ കമ്മിറ്റിക്കാണ് രൂപം നൽകിയത്.