ട്രാൻസ്‌ജെൻഡേഴ്‌സിനെ ചേർത്തുപിടിക്കണം: മന്ത്രി ഡോ. ആർ. ബിന്ദു
Monday 04 August 2025 12:00 AM IST
തൃപ്രയാർ: മണപ്പുറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌കിൽ ഡെവലപ്‌മെന്റിൽ (മാസ്‌കിൽ) 15 ട്രാൻസ്‌ജെൻഡറുകൾക്ക് ബ്യൂട്ടി ആൻഡ് വെൽനെസ് സ്‌കിൽ സൗജന്യ പരിശീലന പരിപാടി സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. തൃക്കാക്കര ഭാരത് മാതാ എക്സ്റ്റൻഷൻ ഫോർ ഓർഗാനിക് റിസർച്ച് ആന്റ് എൻവയോൺമെന്റിന്റെ (ബിഫോർ) സഹകരണത്തോടെയാണ് സൗജന്യ പരിശീലനം. മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോർജ് ഡി. ദാസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രഭാനു മുഖ്യപ്രഭാഷണം നടത്തി. 'ബിഫോർ' ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. എൽ. ആര്യ ചന്ദ്രൻ, ഗംഗ നിഹാരിക, ശിൽപ്പ ട്രീസ സെബാസ്റ്റ്യൻ, ആർ. ശ്രീനാഥ് എന്നിവർ സംസാരിച്ചു.