കാർ  മരത്തിലിടിച്ച് മൂന്ന് പേർക്ക് പരിക്ക് 

Monday 04 August 2025 1:43 AM IST

തലയോലപ്പറമ്പ് : നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരപരിക്ക്. അരയൻകാവ് തുണ്ട്പറമ്പിൽ മാണി ജോസഫ് (27), തുണ്ട്പറമ്പിൽ ആമോസ് തങ്കച്ചൻ (27), അരയൻകാവ് എറണായിൽ അഭിജിത്ത് സുകുമാരൻ (27) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 12.30 ഓടെ വടകര ജംഗ്ഷന് സമീപം വളവിലാണ് അപകടം. അരയൻകാവിൽ നിന്ന് തലയോലപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു കാർ. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എൻജിൻ ഉൾപ്പടെ വേർപെട്ടു. ഉള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്‌സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദ്യം പൊതിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽ സ്വകാര്യ വ്യക്തിയുടെ മതിൽ തകർന്ന് വീണ് വടകര തടത്തിൽ ബിനുവിന്റെ വീട്ടുമുറ്റത്ത് കിടന്ന പുതിയ കാറിന്റെ ഒരു വശം പൂർണ്ണമായി തകർന്നു.