ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കണം
Monday 04 August 2025 12:00 AM IST
പുതുക്കാട് : മത ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കണമെന്ന് പുരോഗമനകലാ സാഹിത്യ സംഘം കൊടകര ഏരിയ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മൂന്നാം ക്ലാസിൽ സ്വന്തം കഥ പാഠപുസ്തകത്തിൽ പഠിക്കുന്ന മേയ് സിത്താരയെയും, തുടർ വിദ്യാഭ്യാസത്തിലൂടെ മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം കരസ്ഥമാക്കിയ കെ.എസ്.ഗീതയെയും കൺവെൻഷൻ അനുമോദിച്ചു. പു.ക.സ തൃശൂർ ജില്ലാ സെക്രട്ടറി എം.എൻ.വിനയകുമാർ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ സൗപർണ്ണിക അദ്ധ്യക്ഷനായി. കൺവെൻഷനിൽ സംഘാടക സമിതി ചെയർമാൻ പി.കെ.ശിവരാമൻ, ഇ.ഡി.ഡേവീസ്, രാജൻ നെല്ലായി, സരിതാ രാജേഷ്, എം.വി.സതീഷ് ബാബു, എം.കെ.ബാബു, സി.പി.സജീവൻ, സുധീഷ് ചന്ദ്രൻ, പ്രകാശൻ ഇഞ്ചക്കുണ്ട് എന്നിവർ സംസാരിച്ചു.