ഉന്നതവിജയികൾക്ക് അനുമോദനം
Monday 04 August 2025 12:09 AM IST
കണ്ണൂർ: കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, നീറ്റ്, എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ജില്ലയിലെ ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. അനുമോദനം എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് കുമാർ വിശിഷ്ടാഥിതി ആയി. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പി.കെ സതീഷ് കുമാർ, സംഘടന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നെൽസൺ ടി. തോമസ്, എൻ. രജിത്ത് കുമാർ, മുൻ ജില്ല സെക്രട്ടറി വി.വി ഷാജി, ജില്ല ജോയിന്റ് സെക്രട്ടറി കെ.വി സുബിന എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പ്രനിൽ കുമാർ സ്വാഗതവും ട്രഷറർ കെ.വി ഷൈജു നന്ദിയും പറഞ്ഞു.