വൈറ്റൽ ന്യൂറോ ഡൈവേഴ്സിറ്റി പ്രഭാഷണം
Monday 04 August 2025 1:15 AM IST
തിരുവനന്തപുരം: വല്ലത്ത് എഡ്യുക്കേഷന്റെ ഔട്ട്റീച്ച് പദ്ധതിയായ വൈറ്റൽ (വല്ലത്ത് ഇൻക്ലൂഷൻ ട്രെയിനിംഗ് ആൻഡ് ലേണിംഗ്) പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി നാളെ വല്ലത്ത് എഡ്യുക്കേഷനിൽ ന്യൂറോ ഡൈവേഴ്സിറ്റിയെക്കുറിച്ച് ഓട്ടിസം ബാധിച്ചവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സുലേഖ പ്രഭാഷണം നടത്തും. ഹെല്പിംഗ് ഹാൻഡ്സ് ഓർഗനൈസേഷനുമായി (എച്ച്.ടു.ഒ) ചേർന്ന് നടത്തുന്ന പരിപാടിയിൽ നേശമണി മെമ്മോറിയൽ മെഡിക്കൽ കോളേജിലെ ബിരുദ വിദ്യാർത്ഥികളും എച്ച്.ടു.ഒയിലെ വിദ്യാർത്ഥികളും വല്ലത്ത് എഡ്യുക്കേഷനിലെ ഇന്റേൺഷിപ്പ് വിദ്യാർത്ഥികളും പങ്കെടുക്കും. തുടർന്ന് ഡിജിറ്റൽ ആർട്ട് ശില്പശാലയും വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് കമ്പ്യൂട്ടറിൽ ഡിജിറ്റൽ രൂപങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പരിശീലനവും നൽകും. രാവിലെ 11.30 മുതൽ വൈകിട്ട് 4.30 വരെയാണ് പരിപാടി.