വാർഷിക സംഗമവും ആദരിക്കലും
Monday 04 August 2025 12:18 AM IST
മമ്പറം: മമ്പറം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. സ്റ്റാഫ് അസോസിയേഷൻ വാർഷിക സംഗമവും സ്കൂൾ മാനേജർ മമ്പറം പി. മാധവനെ ആദരിക്കലും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കൂത്തുപറമ്പ് എ.സി.പിയും പൂർവ്വ വിദ്യാർത്ഥിയുമായ കെ.വി പ്രമോദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ മമ്പറം പി. മാധവനെ എ.സി.പി. കെ.വി പ്രമോദ് പൊന്നാട അണിയിച്ച് ഉപഹാരസമർപ്പണവും നടത്തി. അസോസിയേഷൻ പ്രസിഡന്റ് സി.വി. ദിനേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മമ്പറം പി. മാധവൻ ആദരവിന് നന്ദി പറഞ്ഞു. സി. ചന്ദ്രൻ, വി.കെ. മോഹൻദാസ്, എസ്.കെ. വിനയൻ, എ. രജിത, പ്രിൻസിപ്പൽ സി.വി രാജേഷ്, ഹെഡ്മാസ്റ്റർ സി. ശിവദാസൻ, ടി.കെ അശോകൻ, ഹരിദാസ് മൊകേരി സംസാരിച്ചു. സെക്രട്ടറി വി. സഹദേവൻ സ്വാഗതം പറഞ്ഞു.