ആർ.എസ്.പി പ്രതിഷേധജ്വാല

Monday 04 August 2025 1:14 AM IST

മാന്നാർ: ഛത്തീസ്ഗഡീൽ അന്യായമായി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിലും, നൂനപക്ഷ പീഡനത്തിലും പ്രതിഷേധിച്ച് ആർ.എസ്.പി അപ്പർ കുട്ടനാട് മേഖലയിൽ പ്രതിഷേധജ്വാല നടത്തി. മാന്നാർ ഇരമത്തൂർ മുളവനമഠത്തിൽ മെഴുകുതിരി തെളിച്ച് നടത്തിയ പ്രതിഷേധജ്വാല ഐക്യ കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ.നെടുവേലി ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി മാന്നാർ എൽ.സി സെക്രട്ടറി ഗൗരീശങ്കരം പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ്കുമാർ, ബിജുപ്ലാച്ചേരി, അശ്വതി, പാർവ്വതി എന്നിവർ ജ്വാല തെളിച്ച് സമരത്തിന് ഐക്യദാർദാർഢ്യം പ്രഖ്യാപിച്ചു.