171-ാം ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം
സുൽത്താൻ ബത്തേരി: എസ്.എൻ.ഡി.പി യോഗം സുൽത്താൻ ബത്തേരി യൂണിയന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ ഏഴാം തീയതി ബത്തേരിയിൽ നടത്തുന്ന ശ്രീനാരായണഗുരുദേവന്റെ 171 ാം ജയന്തി ആഘോഷം വിജയിപ്പിക്കാൻ കുമാരപുരം എസ്.എൻ.ഡി.പി ശാഖ വാർഷിക പൊതുയോഗം തീരുമാനിച്ചു. യൂണിയൻ കൺവീനർ എൻ.കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.സി. ബിജു, എം.ഡി. സാബു, രോഹനാ ബിജു കുമാർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീജ സാബു, കമ്മിറ്റിയംഗം ജിഷ ഷാനോജ്, സൈബർ സേന യൂണിയൻ ചെയർമാൻ എ.ബി. അനിൽകുമാർ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സന്ദീപ്, കുമാരിസംഘം യൂണിയൻ ജോയിൻ സെക്രട്ടറി അനുജ ജിഷു, കുമാരിസംഘംകേന്ദ്ര സമിതി അംഗം അനുശ്രീ സാരിൻ, ബാലജനയോഗം കേന്ദ്ര സമിതി അംഗം ജിതാസ് എൻ. കൃഷ്ണറാം, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സമിതി ജോയിന്റ് സെക്രട്ടറി സിദ്ധാർത്ഥ്, സൈബർസേന യൂണിയൻജോയിന്റ് സെക്രട്ടറി ടി.എസ്. വിഷ്ണു എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് എം.പി ബാബു സ്വാഗതവും സെക്രട്ടറി സിസി ജിഷു നന്ദിയും പറഞ്ഞു.
ശാഖ ഭാരവാഹികളായി എം.ബി. ബാബു ( പ്രസിഡന്റ്), നിർമ്മല വിശ്വനാഥൻ ( വൈസ് പ്രസിഡന്റ് ), സി.സി. ജിഷു (സെക്രട്ടറി), പി.സി. സാബു (യൂണിയൻ കമ്മിറ്റി അംഗം), കമ്മിറ്റി അംഗങ്ങളായി അംബുജാക്ഷി രമേശൻ, കെ. വേലായുധൻ, കെ.കെ. രാജു, ഷാനോജ് കുമാർ, കെ.പി സുനിൽ, ടി.ആർ .ഋതുശോഭ് (കമ്മിറ്റി അംഗങ്ങൾ), രമേശൻ പുളിമൂട്ടിൽ, സുരേന്ദ്രൻ ഞാറക്കാട്ടിൽ, സുരേന്ദ്രൻ ആവൽ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.