ബൈക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിൽ 

Monday 04 August 2025 12:19 AM IST

കൊണ്ടോട്ടി : ആഗസ്റ്റ് ഒന്നിന് പുലർച്ചെ കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ നിന്നും കിഴിശ്ശേരിയിൽ നിന്നും ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാക്കൾ അറസ്റ്റിൽ. അരീക്കോട് പത്തനാപുരം ചുള്ളിക്കൽ സ്വദേശി മുഹമ്മദ് നിഹാദ്(19), അരീക്കോട് വെറ്റിലപ്പാറ ഓരു ചോലക്കൽ സ്വദേശി മുഹമ്മദ് ഷാമിൽ(19) എന്നിവരാണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്.

ആഗസ്റ്റ് ഒന്നിന് പുലർച്ചെ ഒഴുകൂർ സ്വദേശിയുടെ മുസ്ലിയാരങ്ങാടിയിൽ നിറുത്തിയിട്ടിരുന്ന സ്‌പ്ലെൻഡർ ബൈക്കും അന്ന് തന്നെ പുലർച്ചെ കിഴിശ്ശേരി സ്വദേശിയുടെ ആലിൻ ചുവട് ഭാഗത്ത് നിറുത്തിയിട്ടിരുന്ന പാഷൻ പ്ലസ് ബൈക്കും യുവാക്കൾ മോഷ്ടിച്ച് കടത്തുകയായിരുന്നു. തുടർന്ന് പൊലീസിന് പരാതി ലഭിച്ചതിനെ അടിസ്ഥാനത്തിൽ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. കോഴിക്കോട് കുന്നമംഗലം ഭാഗത്ത് ഇവരുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ജൂലായ് 25ന് മഞ്ചേരി ടൗണിൽ പെരിന്തൽമണ്ണ റോഡിൽ നിറുത്തിയിട്ടിരുന്ന മറ്റൊരു സ്‌പ്ലെൻഡർ ബൈക്കും ഇവർ മോഷ്ടിച്ചതായി കണ്ടെത്തി. തുടർന്ന് ഈ മൂന്ന് വണ്ടികളും കസ്റ്റഡിയിലെടുത്തു. മഞ്ചേരിയിലെ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് മഞ്ചേരി സ്റ്റേഷനലേക്ക് ട്രാൻസ്ഫർ ചെയ്തു. കൊണ്ടോട്ടി ഡിവൈ.എസ്.പിമാരായ പി.കെ. സന്തോഷിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്‌പെക്ടർ പി.എം. ഷമീർ, സബ് ഇൻസ്‌പെക്ടർ പി. വിജയൻ, എസ്.സി.പി. പ്രശോഭ്, പ്രജീഷ് കുമാർ, ആന്റി തെഫ്റ്റ് സ്ക്വാഡ് അംഗങ്ങളായ അമർനാഥ്, ഋഷികേശ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി