വിദ്യാർത്ഥിനിയുടെ ആത്മഹത്യ; എബിവിപി നേതാവുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

Monday 04 August 2025 10:16 AM IST

ഭുവനേശ്വർ: ഒഡീഷയിൽ രണ്ടാം വർഷ ബിഎഡ് വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുഭത് സന്ദീപ് നായക്, ജ്യോതി പ്രകാശ് എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയുടെ ആത്മഹത്യയിൽ ഇവർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്.

ബാലസോറിലെ ഫക്കീർ മോഹൻ ഓട്ടോണമസ് കോളേജിൽ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകനെതിരെ നടപടിയടുക്കാത്തതിൽ മനംനൊന്തായിരുന്നു വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്ത്‌ത്. 90 ശതമാനം പൊള്ളലേറ്റ വിദ്യാർത്ഥിനി സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ജൂലായ് 15ന് മരണമടയുകയായിരുന്നു.

വകുപ്പ് മേധാവി സമീർ രഞ്ജൻ സാഹുവിനെതിരെ നിരന്തരം പരാതി നൽകിയിട്ടും പ്രിൻസിപ്പൽ ദിലീപ് ഘോഷിന്റെ നേതൃത്വത്തിൽ കോളേജ് ഭരണകൂടം പരാതി അവഗണിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

ആത്മഹത്യ ചെയ്യുന്ന സമയം എബിവിപി നേതാവ് ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രിൻസിപ്പലിനെയും എച്ച്ഒഡിയെയും നേരത്തെ തന്നെ അറസ്റ്റ് ചെയ്യുകയും തൽസ്ഥാനങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. വിദ്യാർത്ഥിനിയെ മാനസികമാ.

ആത്മഹത്യാ പ്രേരണ,​ ലൈംഗിക പീഡനം, അപമാനിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്യാർഥിനിയുടെ മരണത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അറസ്റ്റുണ്ടായത്.