'മലപ്പുറത്ത് പതിനഞ്ച് ദിവസത്തെ ക്ലാസുണ്ട്, അവിടെ പോകണം'; മതം മാറ്റാൻ ശ്രമമെന്ന് ആദ്യം പറഞ്ഞത് 17കാരി, പിന്നാലെ കൂടുതൽ പേരെത്തി
Monday 04 August 2025 11:12 AM IST
കൊല്ലം: സ്കൂൾ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് മതംമാറ്റാൻ ശ്രമമെന്ന് പരാതി. പെൺകുട്ടികൾക്ക് മാനസിക പീഡനവും ഭീഷണിയും ഉണ്ടായതായി റൂറൽ എസ്.പിക്കും പൂയപ്പള്ളി പൊലീസിലും രക്ഷിതാക്കൾ പരാതി നൽകി. ഓയൂർ റോഡുവിള സ്വദേശിയായ യുവാവിനെതിരെയാണ് പരാതി. ഇൻസ്റ്റഗ്രാം വഴി അടുപ്പത്തിലായ പതിനേഴുകാരിയാണ് ആദ്യം പരാതി നൽകിയത്. വിഷയം പുറത്തറിഞ്ഞതോടെ കൂടുതൽ പരാതിക്കാരെത്തി.
മലപ്പുറത്ത് പതിനഞ്ച് ദിവസത്തെ ക്ളാസുണ്ടെന്നും അവിടെ പോകണമെന്നും യുവാവ്. നിർബന്ധിച്ചിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മതംമാറ്റാനുള്ള ശ്രമമെന്ന ആരോപണം ശക്തമായതോടെ റൂറൽ പൊലീസ് വിഷയം ഗൗരവത്തിൽ അന്വേഷിച്ചുവരികയാണ്. ബി.ഡി.ജെ.എസ് വിഷയത്തിൽ ആദ്യം തന്നെ ഇടപെട്ട് പെൺകുട്ടികൾക്ക് നിയമസഹായങ്ങൾ നൽകി. ഇന്നലെ ബി.ജെ.പി നേതാക്കൾ പരാതിക്കാരുടെ വീടുകൾ സന്ദർശിച്ചു.