വിജയരാഘവന് ആശംസകളുമായി  "അനന്തൻ കാട് " പോസ്റ്റർ

Monday 04 August 2025 5:15 PM IST

'പൂക്കാലം' സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാരംനേടിയ നടൻ വിജയരാഘവന് ആശംസകൾനേർന്നു കൊണ്ട് 'അനന്തൻ കാട്' സിനിമയുടെ അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. 'അനന്തൻ കാട് 'എന്ന സിനിമയിൽ വിജയരാഘവൻ അവതരിപ്പിക്കുന്ന രാഷ്ട്രീയക്കാരന്റെ ഫോട്ടോയാണ് പോസ്റ്ററിലുള്ളത്.

പ്രശസ്ത നടൻ ആര്യ, മലയാളം - തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളെയും അണിനിരത്തി മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രമാണ് 'അനന്തൻ കാട് '.

ഇന്ദ്രൻസ്, മുരളിഗോപി, ദേവ്‌മോഹൻ,അപ്പാനി ശരത്, വിജയരാഘവൻ, നിഖില വിമൽ, ശാന്തി, റെജീന കാസാൻഡ്ര, സാഗർ സൂര്യ, പുഷ്പ സിനിമയിലെ സുനിൽ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'മാർക്ക് ആന്റണി'യ്ക്കുശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്.യുവ നിർവഹിക്കുന്നു.

സംഗീതം: അജ്നീഷ് ലോകനാഥ്, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, സംഗീതം ബി അജനീഷ് ലോക്നാഥ്, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻപോൾ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ,മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി,സൗണ്ട് ഡിസൈൻ: അരുൺ എസ് മണി,ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ: എം എസ് അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്,കോസ്റ്റ്യൂം: അരുൺ മനോഹർ,സ്റ്റിൽസ്: റിഷ്ലാൽ ഉണ്ണികൃഷ്ണൻ, അഡ്വർടൈസിംഗ്: ബ്രിങ്സ് ഫോർത്ത്. മിനി സ്റ്റുഡിയോയുടെ പതിനാലാമത്തെ ചിത്രമാണ് ' അനന്തൻ കാട് '.