"സഹകരണ സഞ്ചാരി തീർത്ഥാടന യാത്ര "

Tuesday 05 August 2025 1:53 AM IST

ആലപ്പുഴ : സഹകരണരംഗത്ത് വേറിട്ട പദ്ധതിയുമായി കായംകുളം വില്ലേജ് സർവ്വിസ് സഹകരണ ബാങ്ക് 1596ന്റെ "സഹകരണ സഞ്ചാരി തീർത്ഥാടന യാത്ര "ആരംഭിച്ചു. "നാലമ്പലയാത്ര "വിജയകരമായി നടപ്പാക്കി. ഭക്ഷണം ഉൾപ്പെടെ 1100രൂപയാണ് നിരക്ക്. കായംകുളം പെരുങ്ങാല കരിമുട്ടം ദേവിക്ഷേത്രത്തിൽ നിന്ന് ബാങ്ക് പ്രസിഡന്റ്‌ പി. ഗാനകുമാർ യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു. ബാങ്ക് സെക്രട്ടറി ബിജു ആർ യാത്രയെപ്പറ്റി വിവരിച്ചു. ജി.ഹരി, വിനയചന്ദ്രൻ, രശ്മി, അഡ്വ.നീതു, കാർത്തിക കുട്ടിയമ്മ, ജ്യോതി ലക്ഷ്മി, രാജി, സുനിത, രാധിക, ജലജ, വിനോദ് കുമാർ, ശ്രീകുമാർ എസ് എന്നിവർ നേതൃത്വം നൽകി. ഗോവ,തിരുപ്പതി എന്നിവിടങ്ങളിലേക്കുള്ള യാത്രയുടെ ബുക്കിംഗ് ആരംഭിച്ചു.