സ്വാമി ചിന്മയാനന്ദ സമാധിദിനാചരണം

Monday 04 August 2025 8:05 PM IST

കണ്ണൂർ : സ്വാമി ചിന്മയയനന്ദയുടെ 32ാം സമാധി ദിനചാരണം കണ്ണൂർ ചിന്മയ ബാലഭവൻ, ചാല ചിന്മയ വിദ്യാലയ, ചിന്മയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളേജ്, തളാപ്പ് ചിന്മയ മിഷൻ വനിത കോളേജ് എന്നിവിടങ്ങളിൽ വിവിധ പരിപാടികളോടെ ആചരിച്ചു.ഗുരു സ്‌തോത്രം, ചിന്മയാഷ്ടകം, ഗുരു പാദുക സ്‌തോത്രം, ചിന്മയ അഷ്ട്‌ടോത്തര ശത അർച്ചന, സമ്പൂർണ ഗീത പാരായണം, ചിന്മയ സ്മരണാജലി എന്നിവ നടന്നു. ചാലാട് മൂകാംബിക ബാലിക സദനത്തിൽ അന്നദാനവും നടന്നു.കണ്ണൂർ ചിന്മയ മിഷൻ ചീഫ് സേവക്ക് കെ.കെ.രാജൻ, സെക്രട്ടറി മഹേഷ് ബാലിഗ ,​ജോയിന്റ് സെക്രട്ടറി വിനീഷ് രാജഗോപാൽ ,​സരസ രാമകൃഷ്ണൻ, ദുർഗ ദേവി എന്നിവർ നേതൃത്വം നൽകി.