70ാം വാർഷികാഘോഷം സ്വാഗതസംഘം

Monday 04 August 2025 8:12 PM IST

തലശേരി:എസ്.എൻ പുരം ശ്രീനാരായണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ എഴുപതാം വാർഷികത്തിന്റെ സ്വാഗതം സംഘം രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. മുകുന്ദൻ മഠത്തിൽ എഴുപതാം വാർഷികഘോഷ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. വായനശാല പ്രസിഡന്റ് പനോളി ആണ്ടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.കെ.അശോകൻ സംസാരിച്ചു. ചെള്ളത്ത് നാരായണന്റെ സ്മരണക്കായി വെളുത്താൻ ലക്ഷ്മി വായനശാല ഓഡിറ്റോറിയത്തിലേക്ക് സംഭാവനയായി നൽകിയ കസേരയും എസ്.എൻ പുരം യുവജന കൂട്ടായ്മ സംഭാവന തന്ന വാട്ടർ കൂളറും ചടങ്ങിൽ ഏറ്റുവാങ്ങി. വായനശാല സെക്രട്ടറി രമേശൻ പനോളി സ്വാഗതവും ജോയിന്റ് കൺവീനർ ടി.മനോഹരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മുകുന്ദൻ മഠത്തിൽ (ചെയർമാൻ), പനോളി ആണ്ടി, പി.ഷിംജിത്ത് (വൈസ് ചെയർമാൻ), രമേശൻ പനോളി (ജനറൽ കൺവീനർ), ടി.കെ.ദിനേശൻ, വി.സഹദേവൻ (ജോ.കൺവീനർ).