കളർഫുൾ വൈബിൽ ഹൃദയപൂർവ്വം പുതിയ പോസ്റ്റർ

Tuesday 05 August 2025 3:48 AM IST

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

മാളവിക മോഹനന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തിറങ്ങിയത്. മോഹൻലാലിനെയും മാളവിക മോഹനനെയും പോസ്റ്ററിൽ കാണാം. പക്കാ കളർഫുൾ വൈബിൽ ആണ് പോസ്റ്റർ . ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററിലെത്തും. 'ഹൃദയപൂർവ്വം ഒരു ഫീൽ ഗുഡ് സിനിമയായിരിക്കും.

ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ എന്റർടെയ്നർ ചിത്രം കൂടിയായിരിക്കും ഹൃദയപൂർവ്വം എന്ന രീതിയിലാണ് ടീസർ. മോഹൻലാൽ - സംഗീത് പ്രതാപ് കോമ്പോ കയ്യടി വാങ്ങുമെന്നും ടീസർ ഉറപ്പുനൽകുന്നു . ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ്. 2015ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' ആണ് മോഹൻലാൽ -സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. കഥ അഖിൽ സത്യൻ. ടി. പി സോനു തിരക്കഥ എഴുതുന്നു.

അനൂപ് സത്യൻ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.