ദുൽഖർ - പൂജ ഹെഗ്ഡെ ചിത്രം ആരംഭിച്ചു

Tuesday 05 August 2025 4:53 AM IST

ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ഹൈദരാബാദിൽ ആരംഭിച്ചു. പൂജ ഹെഗ്ഡെ ആണ് നായിക. എസ് എൽ വി സിനിമാസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം സുധാകർ ചെറുകുരിയാണ് നിർമ്മിക്കുന്നത്. പൂജ ചടങ്ങിൽ നടൻ നാനി ആദ്യ ക്ലാപ്പ് അടിച്ചു.

സംവിധായകൻ ബുച്ചി ബാബു സന സ്വിച്ച് ഓൺ നിർവഹിച്ചു. ഗുന്നം സന്ദീപ്, നാനി, രമ്യ ഗുന്നം എന്നിവർ ചേർന്ന് തിരക്കഥ അണിയറ പ്രവർത്തകർക്ക് കൈമാറി. ആദ്യ ഷോട്ട് രവി നെലകുടിറ്റി തന്നെയാണ് സംവിധാനം ചെയ്തത്. ദസറ, ദി പാരഡൈസ് എന്നീ ചിത്രങ്ങളുടെ സംവിധായകൻ ശ്രീകാന്ത് ഒഡെലയും പങ്കെടുത്തു.

ദുൽഖറിന്റെ കരിയറിലെ 41-ാമത്തെ ചിത്രം പൂർണമായും റൊമാന്റിക് ഗണത്തിൽപ്പെടുന്നു.

സഹനിർമ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി, സിഇഒ: വിജയ് കുമാർ ചഗന്തി സംഗീതം: ജി .വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, പി.ആർ. ഒ - ശബരി.