അങ്കണവാടി ഉദ്ഘാടനം

Tuesday 05 August 2025 1:20 AM IST

കുട്ടനാട് : ചമ്പക്കുളം പഞ്ചായത്ത് അഞ്ചാംവാർഡിലെ 46ാം നമ്പർ അങ്കണവാടിക്ക് പുതിയതായി നിർമ്മിച്ച ഹൈടെക് ഇരുനിലകെട്ടിടം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വികസന സ്ഥിരംസമിതി അദ്ധ്യക്ഷ ബിനു ഐസക് രാജു അദ്ധ്യക്ഷയായി.

പഞ്ചായത്ത് പ്രസിഡന്റ് ടി. ജി ജലജകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എസ് ശ്രീകാന്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഗസ്റ്റിൻ ജോസഫ് സ്ഥിരംസമിതി അദ്ധ്യക്ഷരായ എസ് മായാദേവി, ബെന്നി വർഗീസ്, ഫില്ലമ്മ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ കെ എം സജികുമാർ, കൊച്ചുറാണി ബാബു, തോമസ് ജോസഫ് എന്നിവർ പ്രസംഗിച്ചു