മണൽ ഖനനത്തിൽ പ്രതിഷേധിച്ചു
Tuesday 05 August 2025 1:49 AM IST
മുഹമ്മ: വേമ്പനാട്ട് കായലിലെ അശാസ്ത്രീയ മണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സമരം സംഘടിപ്പിച്ചു. ദേശീയ പാത നിർമാണത്തിനായി മാനദണ്ഡങ്ങൾ ലംഘിച്ച് മണലെടുക്കുന്നതിനെതിരെയാണ്
ഉൾനാടൻ മത്സ്യത്തൊഴിലാളി യൂണിയൻ മുഹമ്മ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സൂചനാ സമരം സംഘടിപ്പിച്ചത്. യൂണിയൻ ജില്ലാകമ്മിറ്റി അംഗം കെ.എൻ.ബാഹുലേയൻ സമരം ഉദ്ഘാടനം ചെയ്‌തു. ഏരിയ ആക്ടിംഗ് പ്രസിഡന്റ് ടി.കെ.മോഹൻദാസ് അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എം.ഷാനവാസ്, ജില്ലാ കമ്മിറ്റി അംഗം പി.കെ.സുരേന്ദ്രൻ, നേതാക്കളായ എം.രാജേഷ്, രാമചന്ദ്രൻ, എം.ആർ.രാജു, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.