കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ
Tuesday 05 August 2025 5:02 AM IST
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജീവനക്കാർക്കെതിരെ സിൻഡിക്കേറ്റംഗങ്ങൾ പൊലീസിൽ വ്യാജ പരാതി നൽകിയെന്ന് ആരോപിച്ച് കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി. സർവകലാശാലയിലെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാൻ നടപടിയുണ്ടാവണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. പ്രകടനത്തിന് അനൂപ്.ആർ,നിതിൻ പ്രസാദ്,പ്രേംജിത്, അതുൽ,ഗിരീഷ്,പ്രവീൺ രാജ്,രഞ്ജിത്,നിഷാദ്,സുഗീത് എന്നിവർ നേതൃത്വം നൽകി.