പണ്ഡിറ്റ് എൻ.കൃഷ്ണന്റെ ചരമവാർഷികാചരണം
Tuesday 05 August 2025 5:03 AM IST
ചാത്തന്നൂർ: പണ്ഡിറ്റ് എൻ.കൃഷ്ണൻ ബി.എയുടെ 72-ാം ചരമവാർഷികം വിവിധ പരിപാടികളോടെ ഇന്ന് രാവിലെ ചാത്തന്നൂർ ഊറാംവിളയിലെ സ്‌മൃതിമണ്ഡപത്തിൽ ആചരിക്കും. ചടങ്ങിൽ പുഷ്പാർച്ചന നടക്കും. അവിഭക്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും അഖില കേരള പൗരസ്‌ത്യ ഭാഷാദ്ധ്യാപക സംഘടനയുടെ സ്ഥാപക സംസ്ഥാന പ്രസിഡന്റും മയ്യനാട് ഹൈസ്കൂൾ അദ്ധ്യാപകനും 1953ൽ ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു അദ്ദേഹം.