ദ്വിദിന സത്യഗ്രഹം
Tuesday 05 August 2025 5:09 AM IST
തിരുവനന്തപുരം:കെ.എസ്.എസ്.പി.എയുടെ നേതൃത്വത്തിൽ സർവീസ് പെൻഷൻകാരുടെ ദ്വിദിന സത്യഗ്രഹം 6,7 തീയതികളിൽ നടക്കും. സംസ്ഥാന പെൻഷൻകാരുടെ അർഹതപ്പെട്ട 18 ശതമാനം ക്ഷാമാശ്വാസം ഉടൻ നൽകുക, ശമ്പള പരിഷ്കരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക,മെഡിസെപ്പ് പദ്ധതിയിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന സത്യഗ്രഹം സെക്രട്ടേറിയറ്റ് പടിക്കലിൽ നാളെ കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ നടാർ,എം.വിൻസെന്റ് എം.എൽ.എ,കെ.എസ്.എസ്.പി.എ ജനറൽ സെക്രട്ടറി ആർ.രാജൻ കുരുക്കൾ എന്നിവർ പങ്കെടുക്കും.