ചേലക്കര പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം
Tuesday 05 August 2025 12:43 AM IST
ചേലക്കര: പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം യു.ആർ. പ്രദീപ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷെലീൽ, സ്ഥിരം സമിതി അംഗങ്ങളായ കെ.കെ. ശ്രീവിദ്യ, എല്ലിശ്ശേരി വിശ്വനാഥൻ, ജാനകി, ജില്ലാ പഞ്ചായത്ത് അംഗം മായ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജിത ബിനീഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം. ജയലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് അംഗങ്ങളായ ശശിധരൻ, നിത്യ തേലക്കാട്, എൽസി ബേബി, ബീന മാത്യു, ജാഫർ മോൻ, വി.കെ. ഗോപി, സുജാത അജയൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ശോഭന തങ്കപ്പൻ, ജയൻ തുടങ്ങിയവർ പങ്കെടുത്തു.