ഇശൽത്തീരം അവാർഡുകൾ

Tuesday 05 August 2025 12:50 AM IST

തൃശൂർ: ഇശൽത്തീരം മാപ്പിള കലാസാഹിത്യവേദി തൃശൂരിന്റെ പ്രഥമ അവാർഡുകൾ പ്രഖ്യാപിച്ചു. മഹാകവി ചേറ്റുവ പരീക്കുട്ടി സ്മാരക അവാർഡ് മാപ്പിള കവി ഒ.എം.കരുവാരക്കുണ്ടിനും മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അവാർഡ് ചലച്ചിത്ര ഗാന രചയിതാവ് ബി.കെ.ഹരിനാരായണനും സമ്മാനിക്കുമെന്ന് സാഹിത്യവേദി രക്ഷാധികാരി ടി.എൻ.പ്രതാപൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 10,001രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്ന അവാർഡ് 16ന് ഉച്ചയ്ക്ക് രണ്ടിന് തളിക്കുളം എടശേരി സി.എസ്.എം സെൻട്രൽ സ്‌കൂളിൽ നടക്കുന്ന ഇശൽ ഗാഥ മാപ്പിളപ്പാട്ട് മഹോത്സവത്തിൽ മന്ത്രി കെ.രാജൻ സമ്മാനിക്കും. പത്രസമ്മേളനത്തിൽ ചെയർമാൻ മുഹ്‌സിൻ തളിക്കുളം, പ്രസിഡന്റ് ആരിഫ് അബ്ദുൽഖാദർ, ഗഫൂർ തളിക്കുളം, അക്ബറലി കയ്യലാസ് എന്നിവരും പങ്കെടുത്തു.