സംസ്ഥാനതല കർഷക ദിനം
Tuesday 05 August 2025 12:52 AM IST
തൃശൂർ: കർഷക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും കർഷക അവാർഡ് വിതരണവും 17ന് തൃശൂരിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. കൃഷി മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനാകും. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന കർഷക ദിനാഘോഷത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു. മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. തൃശൂർ കോർപറേഷൻ മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ കെ.എസ്.സിന്ധു, എസ്.സ്വപ്‌ന, തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ നിംബ ഫ്രാങ്കോ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൽ.ശ്രീരേഖ തുടങ്ങിയവർ പങ്കെടുത്തു.