ഭാര്യയുടെ അദ്ധ്യാപക നിയമനം: പ്രചരിക്കുന്നത് വസ്തുതാവിരുദ്ധം ഷംസീർ

Tuesday 05 August 2025 1:06 AM IST

കണ്ണൂർ: തന്റെ ഭാര്യയുടെ ഗസ്റ്റ് അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് സ്പീക്കർ എ.എൻ.ഷംസീർ. മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. സ്പീക്കറെ കിട്ടിയെന്ന തരത്തിൽ വാളെടുത്ത് വീശുമ്പോൾ തെറ്റായ കാര്യങ്ങൾ നടന്നിട്ടുണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. കണ്ണൂർ സർവകലാശാലയിൽ നാലുവർഷം പൂർത്തിയായ ഗസ്റ്റ് അദ്ധ്യാപകരെ പിരിച്ചുവിട്ടപ്പോൾ തന്റെ ഭാര്യ ജോലി ചെയ്യുന്ന വകുപ്പിൽ മാത്രം നടപ്പാക്കിയില്ല എന്നതിനെതിരെയായിരുന്നു പ്രതികരണം.

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ മദ്യപിച്ച സംഭവം മാദ്ധ്യമങ്ങളിലൂടെയാണ് ശ്രദ്ധയിൽപ്പെട്ടതെന്നും നടപടി സ്വീകരിച്ചെന്നും ഷംസീർ വ്യക്തമാക്കി. അടൂരിനെ പോലെ ഒരാളിൽ നിന്നുണ്ടാവാൻ പാടില്ലാത്ത പ്രസ്താവനയാണുണ്ടായതെന്നും, എസ്.സി -എസ്.ടി,​ സ്ത്രീ വിരുദ്ധ പരാമർശത്തെ കുറിച്ചും സ്പീക്കർ പറഞ്ഞു.