വി.എസ്.എസ്.സി നിയമന തട്ടിപ്പ്: രണ്ടുപേരെ കസ്റ്റഡിയിൽ വാങ്ങി

Tuesday 05 August 2025 1:44 AM IST

വെഞ്ഞാറമൂട്: വി.എസ്.എസ്.സിയിൽ ജോലി വാഗ്ദാനം ചെയ്‌ത് നിരവധി പേരിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ റിമാൻഡിലായിരുന്ന രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

മുഖ്യപ്രതി റംസി,വ്യാജ രേഖകൾ ഉണ്ടാക്കാൻ ഇവർക്ക് സഹായിയായി പ്രവർത്തിച്ച സുരേഷ് ബാബു എന്നിവരെയാണ് കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. വെഞ്ഞാറമൂട് പൊലീസ് ഇന്നലെ കോടതിയിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു.