സ്‌പെഷ്യൽ സബ് ജയിലിൽ നിന്ന് കഞ്ചാവ് കണ്ടെത്തി
Tuesday 05 August 2025 1:45 AM IST
തിരുവനന്തപുരം: കുഞ്ചാലുംമൂട് സ്‌പെഷ്യൽ സബ് ജയിലിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. ഡോഗ് സ്‌ക്വാഡ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഗ്രൗണ്ടിന് സമീപത്തുനിന്ന് മൂന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. കുപ്പിയിൽ സൂക്ഷിച്ച നിലയിലായിരുന്നു പൊതികൾ. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.