ദേവഹരിതം പദ്ധതിക്ക് തുടക്കം
Tuesday 05 August 2025 1:45 AM IST
കോട്ടയം: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ദേവഹരിതം പദ്ധതിക്ക് പൂഞ്ഞാർ കോയിക്കൽ ദേവസ്വം ബോർഡിനു കീഴിലുള്ള ശ്രീ മധുര മീനാക്ഷി ദേവീക്ഷേത്രത്തിൽ ഇന്ന് തുടക്കം കുറിക്കും. നവകേരളം കർമ്മപദ്ധതി സംസ്ഥാന കോഓർഡിനേറ്റർ ഡോ.ടി.എൻ. സീമ പദ്ധതി ഉദ്ഘാടനം ചെയ്യും.പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അദ്ധ്യക്ഷത വഹിക്കു. കേരളത്തിലെ ആരാധനാലയങ്ങളുടെ പരിസരപ്രദേശങ്ങളുടെ സംരക്ഷണത്തിനും പച്ചപ്പ് വർധിപ്പിക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് ദേവഹരിതം. ഹരിതകേരളം മിഷൻ നടത്തുന്ന പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമാണ് പദ്ധതി. ചന്ദനം, ചെത്തി, തുളസി, മന്ദാരം, പിച്ചകം തുടങ്ങിയ സസ്യങ്ങളാണ് ക്ഷേത്ര പരിസരപ്രദേശങ്ങളിൽ നട്ടുപിടിപ്പിക്കുന്നത.്