യെമനിൽ കുടിയേറ്റ ബോട്ട് മുങ്ങി: 68 മരണം
Tuesday 05 August 2025 7:06 AM IST
സനാ: യെമൻ തീരത്ത് ബോട്ട് മുങ്ങി 68 ആഫ്രിക്കൻ കുടിയേറ്റക്കാർ മരിച്ചു. 12 പേരെ രക്ഷിച്ചു. 157 പേർ ബോട്ടിലുണ്ടായിരുന്നെന്നാണ് വിവരം. ഞായറാഴ്ച തെക്കൻ യെമനിലെ അബിയാൻ പ്രവിശ്യയ്ക്ക് സമീപമായിരുന്നു സംഭവം. മോശം കാലാവസ്ഥയെ തുടർന്നായിരുന്നു അപകടം. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.
എത്യോപിയൻ പൗരന്മാരാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും. സൊമാലിയ, ജിബൂട്ടി, എത്യോപിയ, എറിത്രിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ജോലിതേടി പോകുന്ന കുടിയേറ്റക്കാരുടെ പ്രധാന യാത്രാ മാർഗ്ഗങ്ങളിൽ ഒന്നാണ് യെമൻ.