യു.കെയിൽ വീശിയടിച്ച് ഫ്ലോറിസ് കൊടുങ്കാറ്റ്

Tuesday 05 August 2025 7:07 AM IST

ലണ്ടൻ: യു.കെയുടെ വടക്കൻ മേഖലകളിൽ ജനജീവിതം സ്തംഭിപ്പിച്ച് ഫ്ലോറിസ് കൊടുങ്കാറ്റ്. ഇന്നലെ രാവിലെ കരതൊട്ട ഫ്ലോറിസ് വടക്കൻ ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയ്‌ൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലായി മണിക്കൂറിൽ 90 മൈൽ വേഗത്തിൽ വീശിയടിച്ചു. ശക്തമായ മഴയും കാറ്റുമുണ്ടായി. ഗതാഗതം താറുമാറായി. നിരവധി ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി. മരങ്ങൾ കടപുഴകി വീണു. 30,000ത്തിലേറെ വീടുകളിലേക്ക് വൈദ്യുതി വിതരണം തടസപ്പെട്ടു. ഫ്ലോറിസിന്റെ പശ്ചാത്തലത്തിൽ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകിയിരുന്നു.