ജന്മശതാബ്ദി സമ്മേളനം
Wednesday 06 August 2025 12:53 AM IST
കോട്ടയം: മരിയ ഭക്തിയുടെ ജ്വലിക്കുന്ന പ്രകാശമായി ലോകമെങ്ങും പടർന്നു കിടക്കുന്ന സംഘടനയായ ലിജിയൻ ഒഫ് മേരിയ്ക്ക് കേരളത്തിൽ അടിത്തറപാകിയ കർമ്മയോഗിയാണ് ആന്റണി രത്‌ന സ്വാമിയെന്ന് ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് ആനാ പറമ്പിൽ. ആന്റണി രത്‌ന സ്വാമി സ്മാരക സമിതി സംഘടിപ്പിച്ച ജന്മശതാബ്ദിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഫാ.ഡോ.ജസ്റ്റിൻ മഠത്തിൽപറമ്പിൽ അനുസ്മരണ പ്രസംഗം നടത്തി. മുൻ എം.പി ഡോ.കെ.എസ് മനോജ് അദ്ധ്യക്ഷത വഹിച്ചു. ഫാ.നെൽസൺ തൈപ്പറമ്പിൽ, ഫാ. ഫ്രാൻസിസ് കൊടിയനാട്,ഫാ.ജോർജ് ലോബോ, റീഗോ രാജു, ജസ്റ്റിൻ ബ്രൂസ്, ടോമി രത്തിനം, ഡോ.അധീന, മിനി അഗസ്റ്റിൻ, ഡോ.ഫ്രഡറിക് പോൾ എന്നിവർ പങ്കെടുത്തു.