'ഫ്യൂഡൽ വ്യവസ്ഥിതിയെ പുനഃസ്ഥാപിക്കാൻ ശ്രമം'

Wednesday 06 August 2025 12:22 AM IST

ചേലക്കര: സിനിമ കോൺക്ലേവ് വേദിയിലെ അടൂർ ഗോപാലകൃഷ്ണന്റെ പരാമർശത്തിൽ പ്രതികരിച്ച് കെ. രാധാകൃഷ്ണൻ എം.പി. അടൂരിനെ പോലെയുള്ളവർ ഇങ്ങനെ പറയുമോയെന്നത് സംശയം തോന്നിയെന്നും പിന്നീട് പറഞ്ഞെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രരംഗം മെച്ചപ്പെടുത്തേണ്ട ചർച്ചകൾ ഉയരണം. അടൂരിനെ പോലൊരാൾ ഈവിധം പറയാൻ പാടില്ല. സ്ത്രീകൾ, ദളിത് എന്നിവരെ പ്രോത്സാഹിപ്പിക്കേണ്ടയാൾ ഫ്യൂഡൽ വ്യവസ്ഥകളെ പുനഃസ്ഥാപിക്കാനുള്ള പരിശ്രമം നടത്തുകയാണ്. റോസിയെയും, വിഗതകുമാരൻ സിനിമാ പശ്ചാത്തലവും എം.പി ഓർപ്പെടുത്തി. പാർശ്വവൽകരിക്കപ്പെട്ടവർക്കായി അടൂർ ചെയ്ത സിനിമകൾ സംശയിക്കേണ്ടി വരുന്നുവെന്നും അദ്ദേഹം തിരുത്തുമെന്നാണ് പ്രതീക്ഷ. അടൂർ പറഞ്ഞത് കേസെടുക്കാവുന്ന കുറ്റമാണ്. അടൂരിന്റെ വാക്കുകൾക്കല്ല, പുഷ്പവതിയുടെ വിമർശനങ്ങൾക്ക് കൈയടിക്കേണ്ടതെന്നും കെ. രാധാകൃഷ്ണൻ എംപി പറഞ്ഞു.