വെൻ തൃശൂർ കാർണിവൽ എട്ടിന്
Wednesday 06 August 2025 12:30 AM IST
തൃശൂർ: വിമൻ എന്റർപ്രണ്യൂവേഴ്‌സ് നെറ്റ്‌വർക്ക് (വെൻ) സംഘടിപ്പിക്കുന്ന വെൻ തൃശൂർ കാർണിവൽ എട്ടിന് തൃശൂർ ലുലു ഹയാത്ത് കൺവെൻഷൻ സെന്ററിൽ നടക്കും. കല്യാൺ സിൽക്‌സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ, കുന്നംകുളം ടി.ടി. ദേവസി ജ്വല്ലറി എം.ഡി അനിൽ ജോസ്, സീമ അനിൽ എന്നിവർ ഉദ്ഘാടനം ചെയ്യും. കൊച്ചി, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, കോയമ്പത്തൂർ വെൻ ചാപ്റ്ററുകളുടെ സഹകരണത്തോടെ നടക്കുന്ന കാർണിവൽ രാവിലെ 10 മുതൽ രാത്രി 10 വരെയാണ്. സൈലന്റ് ഡി.ജെ പാർട്ടിക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക്. ഹർജിന്ദർ കൗർ, സുൽത്താന ഫാത്തിമ, മഞ്ജു തോമസ് പൂനോലിൽ, സജ്‌ന ഫിറോഷ്, കിറ്റി സനിൽ എന്നിവർ പങ്കെടുത്തു.